കോഴിക്കോട്: അമേരിക്കന്‍ കോണ്‍സിലേറ്റിലെ രാഷ്ട്രീയ സാമ്പത്തിക ഓഫീസര്‍, മാത്യൂബേ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് സന്ദര്‍ശിച്ച് എ.പി.അബൂബക്കര്‍ മുസ്ലിയാരുമായി നടത്തിയ ചര്‍ച്ച സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കണമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാജി.കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന് ഫൈസി ആവശ്യപ്പെട്ടു.
ജൂത വംശജനായ അമേരിക്കന്‍ സിനിമാ നിര്‍മാതാവ് പ്രവാചകനെ നിന്ദിച്ച് സിനിമ ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ മുസ്ലിം വികാരം യു.എസിനെതിരില്‍ ഉയര്‍ന്ന് നിലനില്‍ക്കെ, നിരവധി അന്താരാഷ്ട്ര മുസ്ലിം പ്രശ്നങ്ങളില്‍ അമേരിക്ക മുസ്ലിം വിരുദ്ധ പക്ഷത്ത് നിലപാടുകള്‍ സ്വീകരിച്ചിരിക്കെ യു.എസ് സാമ്പത്തിക വിഭാഗം മേധാവി എന്തിന് മുസ്ലിം പ്രാതിനിധ്യം അവകാശപ്പെടാനില്ലാത്ത ഒരു സംഘടനാ നേതാവിനെ സന്ദര്‍ശിച്ച് അമേരിക്കയിലേക്ക് ക്ഷണിച്ചു എന്നത് ഏറെ ദുരുഹമാണ്. സന്ദര്‍ശനവിവരം പോലും സ്വന്തം പത്രം മറച്ചുവെച്ചതും സംശയമുയര്ത്തുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.