ഇന്നത്തെ പ്രഭാഷണം ഷാജഹാന്‍ റഹ് മാനി കുണ്ടോട്ടി
തിരൂരങ്ങാടി: ആത്മീയതയിലൂടെ സമൂഹത്തിന് നന്മ പകരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ 174-ാം ആണ്ടുനേര്‍ച്ചയുടെ മതപ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഗത്ഭരായ ചരിത്രകാരന്‍മാര്‍ പോലും വളരെ ആവേശപൂര്‍വം എഴുതിവെച്ച മമ്പുറം തങ്ങളുടെ ജീവിതം വര്‍ത്തമാനകാല സമൂഹം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ജനറല്‍സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. ശനിയാഴ്ച വൈകീട്ട് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് മുഖ്യപ്രഭാഷണം നടത്തും.