പൊന്നാനി: ആനപ്പടി മഹല്ലില്‍ നടപ്പാക്കുന്ന ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് സമ്മേളനം അലിയാര്‍ പള്ളി ഖത്തീബ് ടി.എ. റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍ ഇരുമ്പുഴി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് അബ്ദുല്‍ജലീല്‍ അന്‍വരി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ഒ.ഒ. അബ്ദുന്നാസര്‍, സെക്രട്ടറി കെ.വി. നസീര്‍, അബ്ദുറസാഖ് പുതുപൊന്നാനി, കെ. കുഞ്ഞിമോന്‍, ബഷീര്‍ ലത്തീഫി എന്നിവര്‍ പ്രസംഗിച്ചു. ഒ.ഒ.മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ സി.എം. അശ്‌റഫ് മൗലവി പ്രസംഗിച്ചു.