താമരശ്ശേരി: പുതുപ്പാടി മലപുറം ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ മുഅല്ലിം ഡേ (അധ്യാപക ദിനം) ആചരിച്ചു. മഹല്ല് സെക്രട്ടറി എം.പി.എസ്. പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. മദ്രസാ സെക്രട്ടറി ടി.കെ. അബാസ് അധ്യക്ഷത വഹിച്ചു. ആരിഫ് ദാരിമി ഉദ്ഘാടനം ചെയ്തു. മനാഫ് കാപ്പാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹിമാന്‍ ഫൈസി, റസാഖ് മുസ്‌ല്യാര്‍, കെ.എം. മനാഫ്, പി. അബ്ദുസ്സലാം, പി.എം. അബ്ദുറഷീദ്, എന്നിവര്‍ പ്രസംഗിച്ചു. അബ്ദുസ്സലാം ദാരിമി സ്വാഗതവും എ.പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.