പുതുപൊന്നാനി : കടല്‍ ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന തീരവാസികള്‍ക്ക് സാന്ത്വനമായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേത്രത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സ് നടത്തി. പുതുപൊന്നാനി അബൂഹുറൈറ പള്ളിക്ക് സമീപമാണ് പ്രാര്‍ഥന നടത്തിയത് ഈ പ്രദേശം മുതല്‍ വടക്കോട്ട് ജീലാനി നഗര്‍ വരെയുള്ള ഭാഗത്ത് കടല്‍ ഭിത്തി തകര്‍ന്നത് മൂലം നിരവധി വീടുകള്‍ കടലെടുത്തു. |