നവമ്പര്‍ 1 ന് എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് ഡേ

മലപ്പുറം: 'വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം' എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കു അംഗത്വ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 26 മേഖലകളില്‍ നിന്നും 179 ക്ലസ്റ്ററുകളിലൂടെ 2134 ശാഖകളിലേക്ക് മെമ്പര്‍ഷിപ്പ് വിതരണം നടന്നു 
നവമ്പര്‍ 1 ന് യൂണിറ്റ് തലങ്ങളില്‍ മേഖല, ജില്ലാ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് ഡേ ആചരിക്കും. വൈകീട്ട് 26 കേന്ദ്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെ'വര്‍ക്കുള്ള അംഗത്വ വിതരണം പാണക്കാട് വെച്ച് നടക്കും
യോഗത്തില്‍ ആശിഖ് കുഴിപ്പുറം അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ഉല്‍ഘാടനം ചെയ്തു. ശഹീര്‍ അന്‍വരി പുറങ്ങ്, ഖയ്യൂം കടമ്പോട്, ശിഹാബ് കുഴിഞ്ഞൊളം, ജലീല്‍ ഫൈസി അരിമ്പ്ര, പി.ടി.ജലീല്‍ പ'ര്‍ക്കുളം, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ പ്രസംഗിച്ചു. റഫീഖ് അഹമ്മദ് തിരൂര്‍ സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.