എടപ്പാള്‍: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് എടപ്പാളില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയുടെ സംഘാടകസമിതി പ്രഖ്യാപന കണ്വെന്ഷന് ഇന്ന് (ബുധന്‍) 3.30 ന് എടപ്പാള്‍ അമാനമാള് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്ലിയാര്, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.റഫീഖ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.