കാഞ്ഞങ്ങാട്: 'കേരള മുസ്ലിം നവോത്ഥാനവും അവകാശികളും അവകാശവാദങ്ങളും' എന്ന വിഷയത്തില്‍ ജില്ലാ സുന്നി യുവജനസംഘം ഡിസംബറില്‍ കാഞ്ഞങ്ങാട്ട് സെമിനാര്‍ നടത്തും. ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം മുസ്ലിയാര് അധ്യക്ഷനായി. മെട്രോ മുഹമ്മദ് ഹാജി, സയ്യിദ് ടി.കെ.പൂക്കോയ തങ്ങള്‍, കെ.എം.അബ്ബാസ് ഫൈസി, എന്‍.പി.അബ്ദറഹ്മാന് മാസ്റ്റര്‍, കെ.കെ.അബ്ദുല്ല ഹാജി, എസ്.പി.സലാഹുദ്ദീന്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ.ഹംസ മൗലവി, താജുദ്ദീന് ചെമ്പരിക്ക, കെ.പി.മൊയ്തീന്‍കുഞ്ഞി മൗലവി എന്നിവര്‍ പ്രസംഗിച്ചു.