എസ്.കെ.എസ്.എസ്.എഫ്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമിതി ഇന്ന്

കാസര്‍കോട്:പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശാഖാ തലത്തില്‍ നവമ്പര്‍ 20 വരെ നടക്കും. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ജില്ലാ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമിതി അംഗങ്ങളുടെയും മേഖല ജനറല്‍സെക്രട്ടറിമാരുടെയും മേഖല കാമ്പയിന്‍ കണ്‍വീനര്‍മാരെയും അടിയന്തിരയോഗം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ ചേരുമെന്ന് ജില്ലാ കണ്‍വീനര്‍ കെ.എം.ശറഫുദ്ധീന്‍ അറിയിച്ചു.