കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് തുടങ്ങി

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി മഖാം ഉറൂസിന് തുടക്കംകുറിച്ച് മഹല്ല് ഖാസി പി.പി. അബ്ദുള്‍ കരീം ദാരിമി പതാക ഉയര്‍ത്തി. ടി.വി. മൂസ ഹാജി, അബ്ദുല്‍ ഗഫൂര്‍, ടി.പി. മൊയ്തുഹാജി, സിദ്ദീഖ് കുടുമുഖം എന്നിവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച രാവിലെ 10.30-ന് പാറപ്പള്ളി പുനരുദ്ധാരണത്തിന് കട്ടിലവെക്കല്‍ കര്‍മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.