1591 ല്‍ സുല്‍ത്താല്‍ ഖുലി ഖുതുബ്ഷാ ഭാരതപൈതൃകത്തിന് സമര്‍പ്പിച്ച ചാര്‍മിനാര്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ ഇടം പിടിച്ചത് നവംബര്‍ ഒന്നാം തിയ്യതിയോടെയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെ ചാര്‍മിനാറിനോട് ചേര്‍ന്ന് നിര്‍മിക്കപ്പെട്ട ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്‍റെ വിപുലീകരണ ശ്രമങ്ങളെ ഒരു പറ്റം മുസ്‌ലിംകള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് പുതിയ തുടക്കമാകുന്നത്.