മലപ്പുറം ജില്ലാ SKSSF മനുഷ്യജാലിക എടപ്പാളില്‍; ഫണ്ട് ഉദ്ഘാടനം ചെയ്തു

എടപ്പാള്‍: "രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയത്തില്‍ റിപബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി എടപ്പാളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഫണ്ടുദ്ഘാടനം നിര്‍വ്വഹിച്ചു. അയിലക്കാട് കെ.ടി. ബാവ ഹാജിയില്‍ നിന്ന് ആദ്യ തുക ഏറ്റു വാങ്ങി ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൊയ്തുട്ടി ഹാജി തെങ്ങില്‍, സി. അബ്ദുല്‍ ഹമീദ് ഹാജി വട്ടംകുളം എന്നിവരും തങ്ങളെ ഫണ്ട് ഏല്‍പ്പിച്ചു. സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.വി. മുഹമ്മദ്കുട്ടി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, വളയംകുളം മൂസ മൗലവി, ഖാസിം ഫൈസി പോത്തനൂര്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി, ഇബ്രാഹിം മൂതൂര്‍, വി.കെ.എം. ഷാഫി, കെ.പി. മുഹമ്മദലി ഹാജി, എന്‍. അബൂബക്കര്‍, പി.വി. മുഹമ്മദ് മൗലവി, മന്‍സൂര്‍ മൂപ്പന്‍ തിരൂര്‍, എം.പി. നുഅ്മാന്‍, മുസ്തഫ സലീം ഹാജി പകര, ടി.കെ.എം. റാഫി ഹുദവി, എ.കെ.കെ. മരക്കാര്‍ മൗലവി, ജില്ലാ ഭാരവാഹികളായ വി.കെ.എച്ച്. റഷീദ്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്, റഫീഖ് ഫൈസി തെങ്ങില്‍, അബ്ദുറസാഖ് പുതുപൊന്നാനി, റാഫി പെരുമുക്ക് സംബന്ധിച്ചു.