ദുബൈ SKSSF തൃശൂര്‍ ജില്ല കമ്മിറ്റി ഹിജ്റ കലണ്ടര്‍പുറത്തിറക്കി





ദുബൈ: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പുറത്തിറക്കിയ ഹിജ്റ കലണ്ടര്‍ ഇന്നലെ 16/11/2012 വെള്ളിയാഴ്ച മഗ്രിബ് നമസ്കാര ശേഷം സുന്നി സെന്ററില്‍ വെച്ച് ബഹു. ഇബ്രാഹിം ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വെച്ചു പ്രകാശനം ചെയ്തു
ബഹു. സയ്യിദ് പൂകോയ തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ബഹു. അബ്ദുല്‍ ശുകൂര്‍ ഹാജി തങ്ങളില്‍ നിന്നും കലണ്ടര്‍ ഏറ്റു വാങ്ങി. പ്രസ്തുത പരിപാടിയില്‍ ബഹു. അബ്ദുല്‍ സലാം ഫൈസി ഓലവട്ടുര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. തുടര്‍ന്നു ബഹു. അബ്ദുല്‍ സലാം ഫൈസി മാതാപിതാക്കലോടുള്ള കടമകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.തുടര്‍ന്നു ഇസ്‌ലാമിക ആദര്‍ശങ്ങളും അനുഷ്ടാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബഹു. അബ്ദുല്‍ ഗഫൂര്‍ അന്‍വരി സംസാരിച്ചു.
സദസ്യരുടെ സംശയങ്ങള്‍ക്കു ബഹു. അബ്ദുല്‍ ഗഫൂര്‍ അന്‍വരി, ബഹു. അബ്ദുല്‍ സലാം ബാഖവി എന്നിവര്‍ മറുപടി നല്‍കി. യോഗത്തില്‍ ബഹു. അബ്ദുല്‍ ഹകിം ഫൈസി, ബഹു. ശൗകത് അലി ഹുദവി, ബഹു. സയ്യിദ് പൂകോയ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ബഹു. അബ്ദുല്‍ സലാം ബാഖവി ദുആക്കു നേത്രത്വം നല്‍കി.