![]() |
റിയാദ് ഇസ്‌ലാമിക് സെന്‍റര്‍ പുറത്തിറക്കിയ
2013 ലെ കലണ്ടര്‍ അലവിക്കുട്ടി ഒളവട്ടുര്‍
ഇബ്രഹീം സുബ്‌ഹാന് നല്‍കി പ്രകാശനം
ചെയ്യുന്നു.
|
ദമാം:ആധുനിക മനുഷ്യന്‍െറ അസ്വസ്‌തകക്ക് പരിഹാരം ആത്‌മി യതയുടെ മാര്‍ഗമാണ് വര്‍ത്ത മാനത്തിലെ തിരക്കുകള്‍ മനുഷ്യന് നല്‍കുന്നത് പിരിമുറുക്കങ്ങളും അസ്വസ്‌തകളുമാണ്. ഈ സാഹചര്യം മുതലെടുലെടുത്താണ് ആള്‍ദൈവ ങ്ങളും വ്യാജആത്‌മീയതയുടെ വെക്‌താക്കളും ജനങ്ങളെ ചുഷണം ചെയ്യുന്നത്. ഭൌതികമായി മനുഷ്യന്‍ എത്ര ഉയര്‍ന്നാലും ഈ പ്രശ്‌നങ്ങക്ക് പരിഹാരം സാധ്യമല്ലന്നതിന്‍െറ തെളിവാണ് ജപ്പാനില്‍ ഏററവും കൂടുതല്‍ ആള്‍ദൈവങ്ങളുണ്ടായത്. ചുഷണമുക്‌തമായ ആത്‌മീയ തയിലേക്ക് സമൂഹത്തെ നയിക്കു കയാണ് മതസംഘനകളുടെ ബാധ്യതയെന്ന് റിയാദ് ഇസ്‌ലാമിക് സെന്‍റര്‍ ഫാമിലി ക്ലസ്‌ററര്‍ സംഗമം അഭിപ്രായപ്പെട്ടു.
ആത്‌മീയത തെററും ശരിയും എന്ന വിഷയത്തില്‍ സംഘടിച്ച ചര്‍ച്ച അല്‍ ഹുദ ഗ്രൂപ്പ് എം ഡി ടി പി മുഹമ്മദ് ഉല്‍ഘാടനം ചെയ്‌തു
അബദുലത്തീഫ് ഹാജി തച്ചണ്ണ അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ ബാഖവി പെരുമുഖം വിഷയം അവതരിപ്പിച്ചു ഫവാസ് ഹുദവി, അബൂബക്കര്‍ ദാരിമി പുല്ലാര,
അബൂബക്കര്‍ ബാഖവി മാരായമംഗലം,അബൂബക്കര്‍ ഫൈസി ചുങ്കത്തറ, അബുട്ടി മാസ്‌ററര്‍ ശിവപുരം, ഇബ്രഹീം സുബ്‌ഹാന്‍, താജുദ്ദീന്‍ (പ്രിന്‍സിപ്പല്‍ ബ്രില്യന്‍റ് സ്‌ക്കൂള്‍)അലവിക്കുട്ടി ഒളവട്ടുര്‍, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബ്‌ദുല്‍ കലാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ചര്‍ച്ചക്ക് നേതൃത്വം നല്‍കി. റിയാദ് ഇസ്‌ലാമിക് സെന്‍റര്‍ പുറത്തിറക്കിയ 2013 ലെ കലണ്ടര്‍ അലവിക്കുട്ടി ഒളവട്ടുര്‍ ഇബ്രഹീം സുബ്‌ഹാന് നല്‍കി പ്രകാശനം ചെയ്‌തു. 2012 ല്‍ വാദീനൂര്‍ ഹജ്ജ് സംഘത്തിലെ ഹാജിമാരെ ആദരിച്ചു. ഹജ്ജ് പഠന ഭാഗമായി നടന്ന വിജ്ഞാന മത്സരത്തില്‍ അബ്‌ദുല്‍ കലാം,ബിലാല്‍ ഇബ്രാഹിം,ഷാജി അബ്‌ദുല്ലക്കുട്ടി തുടങ്ങിയവര്‍ ഉന്നതസ്ഥാനങ്ങള്‍ നേടി അബ്‌ദുറസാഖ് വളകൈ സ്വാഗതവും ഹബീബുളള പട്ടാമ്പി നന്ദിയും പറഞ്ഞു.