ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി അഫിലിയേറ്റഡ് സ്ഥാപനമായ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികക്ക് ഈയിടെയായി ഇന്റര്‍നാഷണല്‍ സ്റാന്‍ഡേര്‍ഡ് സീരിയല്‍ നമ്പര്‍ ലഭിച്ചിട്ടുണ്ട്. 2006 ഓഗസ്റില്‍ പ്രസിദ്ധീകരണം ആരംഭിച്ച അന്നഹ്ദക്ക് വിവിധ അറബ് രാജ്യങ്ങളില്‍ നിരവധി എഴുത്തുകാരുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ചീഫ് എഡിറ്ററും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ചീഫ് അഡ്വൈസറുമാണ്.
കഴിഞ്ഞ ദിവസം നടന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ മീറാന്‍ സഅദ് ദാരിമി അധ്യക്ഷത വഹിച്ചു. ശറഫുദ്ദീന്‍ ഹുദവി, കെ. സൈനുല്‍ ആബിദീന്‍ ഹുദവി, വി. ശരീഫ് ഹുദവി, എം. നദീര്‍ ഹുദവി, കുഞ്ഞിമുഹമ്മദ് ഹുദവി, കെ. ഫവാസ്, സി. ശംസുദ്ദീന്‍, ടി. സിബ്ഗത്തുള്ള എന്നിവര്‍ പങ്കെടുത്തു.
