ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത പാലിക്കണം: മന്ത്രി മഞ്ഞളാംകുഴി അലി
നന്തി: സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് ന്യൂനപക്ഷമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. നന്ദി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യയുടെ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിശ്വാസവേദി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.
ദുബായ് ഔഖാഫ് പ്രതിനിധികളായ അശൈഖ് ഡോ. ഉമര്‍ മുഹമ്മദ് അല്‍ഖതീബ്, അശ്ശെഖ് അബ്ദുല്ലത്തീഫ് അസ്സയിദ് മുഹമ്മദ് അഹ്മദുല്‍ ഹാശിമി, സെക്രട്ടറി എ.വി. അബ്ദുറഹിമാന് മുസ്ല്യാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, ഓണംപിള്ളി മുഹമ്മദ്ഫൈസി, ദാരിമി ഇ.കെ. കാവനൂര്‍, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, ടി.ടി. ഇസ്മായില്‍, മുസ്തഫ ഫൈസി എളമ്പാറ, മൊയ്തുഹാജി കണ്ണൂക്കര, അബ്ദുല്‍കരീം ദാരിമി, മേയോണ്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്ലാഹ് സെഷനില്‍ മലയമ്മ മുഹമ്മദ് സഖാഫി പ്രഭാഷണം നടത്തി.
ആരോഗ്യശാസ്ത്രസെമിനാര് കെ.എസ്.എസ്.എം. ഡയറക്ടര്‍ ഡോ. പി.പി. അഷ്റഫ് ഉദ്ഘാടനംചെയ്തു. ഡോ. സി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഡോ. മഅ്റൂഫ്രാജ്, ഡോ. വേണുഗോപാല്‍, ഡോ. ഉവൈസ് എന്നിവര്‍ ക്ലാസ്സെടുത്തു. ബഷീര്‍ ദാരിമി നന്തി, ബാലന് മാസ്റ്റര്‍, കാള്യേരി മൊയ്തു, റഹിം തേടത്ത്, ശഫീഖ് കോടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
ആദര്‍ശവേദി മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കര്‍ ദാരിമി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ വിഷയാവതരണം നടത്തി. കെ.സി. മുഹമ്മദ് ഫൈസി, ഹസന് സഖാഫി പൂക്കോട്ടൂര്‍, വി.എം. ഉമ്മര്‍ എം.എല്‍.എ., പി.കെ. അഹമ്മദ്, എം.എ. റസാഖ് മാസ്റ്റര്‍, കെ.എ. റഹ്മാന് ഫൈസി, മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, മുസ്തഫ, സഅദുള്ള കീഴ്ശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ സമ്മേളനം ഇന്ന് സമാപിക്കും.
ഡ്യൂട്ടിലീവ് അനുവദിക്കണം : സമസ്ത
നന്തി ദാറുസലാം അറബിക്കോളേജ് വാര്‍ഷിക സമ്മേളനത്തില്‍ സനദ് വാങ്ങുന്ന ദാരിമികള്ക്ക് 2012 നവമ്പര്‍ 19ന് ഡ്യൂട്ടിലീവ് അനുവദിക്കണമെന്ന് ബദ്ധപ്പെട്ട മാനേജ്മെന്റുകള്‍ക്ക് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശംനല്‍കി.
2012 ഡിസംബര്‍ 19ന് ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാന്‍ ബദ്ധപ്പെട്ട എല്ലാഘടകങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു. ടി.കെ.എം.ബാവ മുസ്ലിയാര്, അധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് , പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്, പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര് ,കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് സംസാരിച്ചു.