കോഴിക്കോട്: വ്യാജകേശ ചൂഷണം സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ സത്യവാങ്‌മുലം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നിലപാട് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു സുന്നീ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
വിഷയത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു.

വ്യാജ കേശത്തിന്റെയും അതു സംരക്ഷിക്കാനെന്ന പേരില്‍ നിര്‍മിക്കുന്ന ഷഅ്‌റേ മുബാറക് പള്ളിയുടെയും മറവില്‍ കേടികളുടെ റിയല്‍ എസ്റ്റേറ്റ്‌് ബിസിനസ്സാണ് നടക്കുന്നത്‌്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്‌ടായിട്ടും അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്വേഷണം മരവിപ്പിക്കുന്നതിനു പിന്നില്‍ ചില മന്ത്രിമാര്‍ക്ക് പങ്കുണെ്‌ടന്ന്‌് നേരത്തെ വാര്‍ത്തവന്നതാണ്.
സുന്നീ നേതാക്കആയ ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്‌തഫ മുണ്‌ടുപാറ, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താസമ്മേളനത്തില്‍ സംമ്പന്ധിച്ചു.
Related News: