കാസര്‍കോട്: ജില്ലയിലെ പാവപ്പെട്ട മുഅല്ലിമീങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി ദുബായി കാസര്‍കോട് ജില്ലാ കമ്മിറ്റിയപടെ സഹകരണത്തോട്കൂടി നടപ്പിലാക്കുന്ന മുഅല്ലിം സമാശ്വസ പദ്ധതിയുടെ ഒന്നാംഘട്ട ഉല്‍ഘാടനം കാസര്‍കോട് സമസ്ത ജില്ലാ ഓഫീസില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറാ അംഗം ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി നിര്‍വ്വഹിച്ചു.പദ്ധതിയുടെ ഒന്നാംഘട്ടം എന്നനിലയില്‍ ജില്ലയിലെ പതിനൊന്ന് മേഖലയില്‍നിന്ന് ഒരോ മുഅല്ലിമീങ്ങള്‍ക്കുള്ള ധനസഹായ വിതരണമാണ്.
കുമ്പള മേഖലയില്‍ നിന്നുള്ള മുഗു അബ്ദുല്‍ റഹ്മാന്‍ മൗലവിക്ക് വിതരണം ചെയ്താണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ദുബായ് കമ്മിറ്റി പ്രസിഡണ്ട് ശാഫി ഹാജി ഉദുമ, ഹാരിസ് ദാരിമി ബെദിര, ഹാശിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, യൂസഫ് ഹുദവി മുക്കൂട്, യൂനസ് ഫൈസി കാക്കടവ്, ഷരീഫ് നിസാമി മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ആലിക്കുഞ്ഞി ദാരിമി, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
കാളംബാടി ഉസ്താദ് 40-ം ദിന പ്രാര്‍ഥനാ സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉത്ഘാടനം ചെയ്യുന്നു