സമസ്‌ത ബഹ്‌റൈന്‍ റൈഞ്ച്‌ മദ്‌റസാ മുഅല്ലിം ഡെ ഇന്ന്‌(മനാമയില്‍

മനാമ: മദ്രസ്സാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്റര്‍ കൌണ്‍സിലിന്റെ ആഹ്വാനമനുസരിച്ച്‌ സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9182 മദ്രസ്സകളില്‍ നടന്നു വരുന്ന മുഅല്ലിം ഡെ ബഹ്‌റൈനിലും നടത്താന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റൈഞ്ച്‌ കമ്മറ്റി തീരുമാനിച്ചു. 
ഇതിന്റെ ഭാഗമായി റൈഞ്ച്‌ മുഅല്ലിം ഡെ ഇന്ന്‌(രാത്രി 7 മണിക്ക്‌ മനാമ സമസ്‌ത കേന്ദ്രമദ്രസ്സ ഹാളില്‍ നടക്കും. ദീനി കുടുംബം സന്തുഷ്‌ട കുടുംബം, ശോഷിക്കുന്ന മത രംഗം, എന്നീ വിഷയങ്ങളില്‍ യഥാക്രമം സെയ്‌ദ്‌ മുഹമ്മദ്‌ വഹബി, അബ്‌ദു റസാഖ്‌ നദ്‌വി ആഴിപ്പുഴ, എന്നിവര്‍ ക്ലാസ്സെടുക്കും.
സമസ്‌ത കേരള സുന്നി ജമാഅത്തിന്‌ കീഴില്‍ ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്രസ്സാ അദ്ധ്യാപകരും രക്ഷിതാക്കളും ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന്‌ റൈഞ്ച്‌ സെക്രട്ടറി ഇബ്രാഹിം മൌലവി ആഡൂര്‍ അറിയിച്ചു.