പൊന്നാനി: 'വിദ്യാര്‍ത്ഥി യുടെ വിനയം വിജയ ത്തിന്റെ വഴി' എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.ബി.വി പുതു പൊന്നാനി റൈഞ്ച് സംഘടി പ്പിച്ച 'സുകൃതം 2012' വിദ്യാര്‍ത്ഥി ശില്‍പശാല സലാമത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പൊന്നാനി സി.ഐ പി. അബ്ദുല്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.ടി. അബ്ദുല്ല അശ്‌റഫി അധ്യക്ഷത വഹിച്ചു. വി.പി. യൂസുഫ് ഹാജി പതാക ഉയര്‍ത്തി. വിവിധ സെഷനുകളില്‍ സൈനുല്‍ ആബിദ് കരുവാരക്കുണ്ട്, സി.എം. അശ്‌റഫ് മൗലവി, എം.പി. ഹസന്‍ബാവ, ആര്‍. ജംഷീര്‍ ക്ലാസ്സെടുത്തു.
സമാപന സംഗമം ഒ.ഒ. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ടി.എ. റഷീദ് ഫൈസി സമാപനസന്ദേശം നല്‍കി. പുറങ്ങ് ടി. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, എ.കെ.കെ. മരക്കാര്‍, എ. യഹ്‌യ, അബ്ദുല്‍ കരീം അന്‍വരി, അശ്‌റഫ് പൊന്നാനി, എ.വി. ഗഫൂര്‍, പി.വി. ഇബ്രാഹിം മുസ്‌ലിയാര്‍, കെ. മുനീര്‍, ഹിജാസ് അഹ്മദ്, ഇസ്മാഈല്‍ കടവനാട് എന്നിവര്‍ സംസാരിച്ചു. വിളംബര റാലിയും സമ്മാനദാനവും നടന്നു.