എസ്.കെ.എസ്.എസ്.എഫ്.മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നവമ്പര്‍ 20 വരെ

കാസര്‍കോട്: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശാഖാ തലത്തില്‍ നവമ്പര്‍ 20 വരെ സംഘടിപ്പിക്കാന്‍ ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. ശാഖാതലത്തില്‍ നിന്നും ശേഖരിക്കുന്ന മെമ്പര്‍ഷിപ്പിന്റെ അപേക്ഷാഫോറം നവമ്പര്‍ 25വരെ ക്ലസ്റ്റര്‍ തലത്തിലും 30വരെ മേഖലാതലത്തിലും സ്വീകരിക്കും. ഡിസമ്പര്‍ ഒന്നിന് കാസര്‍കോട്,കാഞ്ഞങ്ങാട് എന്നീകേന്ദ്രങ്ങളില്‍ സംസ്ഥാന വിഖായസമിതി മെമ്പര്‍ഷിപ്പ് അപേക്ഷാഫോറം പരിശോധിച്ച് ശാഖയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് അംഗത്ത്വം അനുവദിക്കും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു., ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു, ഹാരിസ് ദാരിമി ബെദിര, ഹാശിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, യൂസഫ് ഹുദവി മുക്കൂട്, യൂനസ് ഫൈസി കാക്കടവ്, ഷരീഫ് നിസാമി മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ആലിക്കുഞ്ഞി ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.