മനാമ: വിശുദ്ധ ഇസ്ലാമിനെയും മത ചിഹ്നങ്ങളെയും തെറ്റിദ്ധരിപ്പിക്കും വിധം ഓണ്‍ലൈന്‍ രംഗത്തു നടക്കുന്ന കുപ്രചരണങ്ങളെ തുറന്നു കാണിക്കാനും യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനുമായി ഓണ്‍ലൈന്‍ ഇസ്ലാമിക് ദഅ്‌വ' എന്ന പേരില്‍ ബഹ്‌റൈനിലുടനീളം ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്. എഫ് - ഐ.ടി.വിംഗ് പഠന ശിബിരങ്ങള്‍ സംഘടിപ്പിക്കുന്നു.
സമസ്‌ത കേരള സുന്നി ജമാഅത്ത് ആരംഭിച്ച മുഹര്‍റം കാമ്പയിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ നടന്നു വരുന്ന ക്യാമ്പുകളില്‍ ഇതു സംബന്ധിച്ച് 'ബൂട്ടിംഗ് സെഷനുകള്‍' നടക്കും.
പ്രധാനമായും കേരള സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് - ഐ.ടി. വിംഗിനു കീഴിലായി 24 മണിക്കൂറും ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ച് മുന്നേറുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിനേയും ഇതിന്റെ ഇന്റര്‍നെറ്റ് റേഡിയോയെയും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ നടക്കുന്ന 'ബൂട്ടിംഗ് സെഷനി'ല്‍ നല്‍കുന്നത്.. കൂടാതെ ഇസ്ലാമിക പഠനത്തിനും വിഷയാസ്‌പദമായ അധിക വായനക്കും ഉപകരിക്കുന്ന www.islamonweb.net സൈറ്റിനെ കുറിച്ചും ഇതിലെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ ഫത്‌വ തേടലും ക്യാമ്പുകളില്‍ വിശദീകരിക്കുന്നുണ്ട്. ഒരും ദിവസങ്ങളില്‍ ജിദാലി, ഹമദ് ടൌണ്‍, മനാമ, ഹിദ്ദ് ഏരിയ കളില്‍ നടക്കുന്ന ബൂട്ടിംഗ് സെഷനുകള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് - ഐ.ടി. വിംഗ് കണ്‍വീനര്‍ കൂടിയായ മജീദ് ചോലക്കോടും ജന.സെക്രട്ടറി ഉബൈദുല്ല റഹ്മാനിയുമാണ് നേതൃത്വം നല്‍കുന്നത്...