മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ്ങ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (2-10-12) ലീഡേസ് മീറ്റ് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം എം.എൽ.എ ഉബൈദുള്ള നിർവഹിക്കും. എസ്.കെ.എസ്.എസ്.എഫ് സമസ്ഥാന കമ്മിറ്റി സെക്രട്ടറി റഹീം മാസ്റ്റർ, സാലിം ഫൈസി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കും. മലപ്പുറം ജില്ലാ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂർ, എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ്ങ് സമസ്ഥാന കമ്മിറ്റി കൺ വീനർ ശബിൻ മുഹമ്മദ്, മലബാർ സോണൽ കമ്മിറ്റി കൺ വീനർ സാജിദ് തിരൂർ, ജില്ല കോർഡിനേറ്റർ മുഹമ്മദ് റാഷിദ് എ.പി പടിക്കൽ, ജില്ലാ കമ്മിറ്റി ചെയർമാൻ സുബൈറുദ്ധീൻ, കൺ വീനർ ഹക്കീം തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.