SKSSF മലപ്പുറം ജില്ലാകമ്മിറ്റി പറവണ്ണ ഉസ്താദ് അനുസ്മരണം

പറവണ്ണ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രഥമ ജനറല്‍ സെക്രട്ടറി യുമായിരുന്ന പറവണ്ണ കെ.പി.എ. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ 55-ാമത് ആണ്ടും അനുസ്മരണവും ഇന്ന് വൈകീട്ട് ഏഴ് മണിക്ക് പറവണ്ണ മദ്‌റസത്തുല്‍ ബനാത്തില്‍ നടക്കും. കേരളത്തില്‍ ജീവിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ ക്രാന്തദര്‍ശികളായ പണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. മദ്‌റസ പ്രസ്ഥാനത്തിന്റെ ശില്‍പികളില്‍ പ്രമുഖനാണ്. വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിക്കാന്‍ മുന്‍കയ്യെ ടുക്കുകയും അതിന്റെ സ്ഥാപക ചെയര്‍മാനാവുകയും ചെയ്തു. ഉറുദു, പാഴ്‌സി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം മികച്ച വാഗ്മിയും പക്വമതിയായ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. മലബാറിലേക്ക് പ്രിന്റിംഗ് പ്രസ്സ് ആദ്യമായി കൊണ്ടുവന്നത് പണ്ഡിത കേസരിയായ പറവണ്ണയായിരുന്നു.
51-ാമത്തെ വയസ്സില്‍ 1957 ജൂണ്‍ 28നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ജന്മനാട്ടില്‍ ഇന്ന് സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി, മരക്കാര്‍ ഫൈസി, എം.പി. മുസ്ത്വഫല്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍, അന്‍വര്‍ സാദിഖ് ഫൈസി, പി.എം. റഫീഖ് അഹ്മദ് സംബന്ധിക്കും.