യു ,എ .ഇ. ഓസ്ഫോജ്ന പണ്ഡിത ക്യാമ്പ് നവംബര്‍ മധ്യവാരം

അല്‍ ഐന്‍ : ജാമിഅ നൂരിയ്യ : ഗോള്‍ഡന്‍ ജൂബിലി യുടെ ഭാഗമായി യു .എ ഇ യിലെ എല്ലാ ഉലമാക്കളെയും ഇനെയും സംബന്ധിപ്പിച് നവംബര്‍ മദ്ധ്യ വാരത്തില്‍ ഒരു പണ്ടിത സംഗമം സംഘടിപ്പിക്കുവാന്‍ പട്ടിക്കാട് ജാമിഅ നൂരിയ പൂര്‍വ്വവിദ്യാര്‍ത്തി സംഘടനയായ "ഒസ്ഫോജ്ന" യു ,എ .ഇ. കമ്മിറ്റി യോഗം തീരുമാനിച്ചു . പ്രസിഡന്റ് വളവന്നൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസിയുടെ അദ്ദ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.വി. മുഹമ്മദ്‌ കുട്ടി ഫൈസി ഉല്‍ഘാടനം ചെയ്തു . അബ്ദുള്ള ഫൈസി എ. ആര്‍ .നഗര്‍ ,അബ്ദുള്ള ഫൈസി വെള്ളില (അബു ദാബി ) ഖാലിദ് ഫൈസി കടക്കല്‍-കൊല്ലം , ജഅഫര്‍ ഫൈസി (അല്‍ ഐന്‍) , എന്‍ .എന്‍. മുഹമ്മദ്‌ ഫൈസി , അബ്ദുല്‍ ഹകീം ഫൈസി,(ദുബായ്) അബ്ദുല്‍കരീം ഫൈസി (റാസല്‍ഖൈമ) ഹസൈനാര്‍ ഫൈസി (ഷാര്‍ജ) മുഹിയിദ്ദീന്‍ ഫൈസി , അബ്ദുല്‍ അസീസ്‌ ഫൈസി (അജ്മാന്‍ ) അബ്ദുസ്സമദ് ഫൈസി (ഫുജൈറ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു , വര്‍ക്കിംഗ് സെക്രടറി അലവി കുട്ടി ഫൈസി മുതുവല്ലൂര്‍ , സ്വാഗതവും , ഇബ്രാഹീം ഫൈസി നെല്ലൂര്‍ , നന്ദിയും പറഞ്ഞു.