റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ 'വാദീനൂര്‍ ഹജ്ജ്‌ സംഘം'


റിയാദ്‌: റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംരംഭമായ വാദീനൂര്‍ ഹജ്ജ്‌ സംഘംമക്കയിലെത്തി. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, മുസ്‌തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ഫൈസി ചുങ്കത്തറ തുടങ്ങിയവരാണ്‌ യാത്രാ സംഘത്തെ നയിക്കുന്നത്‌. കാല്‍ നൂററാണ്ടിനടുത്തായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന വാദീനൂറില്‍ പുറപ്പെടുന്ന എല്ലാ ഹാജിമാരും തസ്‌രീഹും ടെന്‍റുമായി നിയമങ്ങള്‍ പാലിച്ചു കൊണ്ടാണ്‌ യാത്ര പുറപ്പെടുന്നതെന്നും ഈ കാററഗറിയില്‍ ഏററവും ചുരുങ്ങിയ ചാര്‍ജാണ്‌ വാദീനൂര്‍ വാങ്ങിയതെന്നും ഇസ്‌ലാമിക്‌ സെന്‍റര്‍ ഭാരവാഹികളായ അലവിക്കുട്ടി ഒളവട്ടൂര്‍, എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, റസാഖ്‌ വളക്കൈ, ഹബീബുളള പട്ടാമ്പി തുടങ്ങിയവര്‍ അറിയിച്ചു. സൌദി ഇസ്ലാമിക്‌ സെന്റര്‍ സെക്രട്ടറി അസ്‌ലം മൌലവി, ഉമര്‍ കോയ, ഫവാസ്‌ ഹുദവി, അബൂബക്കര്‍ ബാഖവി പുല്ലാര, മുഹമ്മദ്‌ അലി ഹാജി, കാദര്‍ബായി, ഷംസു പെരുമ്പട്ട, അബ്ബസ്‌ ഫൈസി, റസാക്ക്‌ കൊടക്കാട്‌, കുഞ്ഞുകാക്ക, അബ്ദുല്‍ റഷീദ്‌ മുസ്ലിയാര്‍ നസീര്‍ കൈപുറം തുടങ്ങിയവര്‍ യാത്രയപ്പില്‍ പങ്കെടുത്തു.