കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ കാലം അടയാളപ്പെടുത്തിയ പണ്ഡിത ജ്യോതിസ്

പെരിങ്ങത്തൂര്‍ : ഇസ്ലാമിക അറിവുകളുടെയും മഹിതമായ ജീവിതത്തിന്റെയും കാലം അടയാള പ്പെടുത്തിയ പണ്ഡിത ജ്യോതിസ്സയിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാരെന്ന്‍ പാനൂര്‍ മേഖല SKSSF കമ്മിറ്റി സൌത്ത് അണിയാരം സംഘടിപ്പിച്ച കൌണ്‍സില്‍ ക്യാമ്പ്‌ അഭിപ്രായപ്പെട്ടു . മേഖല പ്രസിഡന്റ്‌ RV അബൂബക്കെര്‍ യമാനി ആദ്യക്ഷത വഹിച്ചു. അബ്ദു റഹിമാന്‍ മിസ്ബഹി കല്ലായി ഉല്‍ഘാടനം ചെയ്തു . മത സാമൂഹിക സാംസ്‌കാരിക രംഗത്ത് SKSSF ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന്‍ സംസ്ഥാന ട്രെന്‍ഡ് സെക്രട്ടറി റഷീദ് കൊടിയൂര്‍ , കൌണ്‍സില്‍ ക്യാമ്പ്‌ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ല SYS വൈസ് പ്രസിഡണ്ട് പലതായി മോയ്ദു ഹാജി ,KP അബൂബകേര്‍ ഫൈസി ,ബഷീര്‍ ദാരിമി അല്‍ ഹൈതാമി ,എ പി ഇസ്മൈല്‍ , വി ഫൈസല്‍ മാസ്റ്റര്‍ ,കുരുവാളി മമ്മു ഹാജി , നാസര്‍ ഫൈസി ,മുജീബ് ദാരിമി ,ആതിഫ് സംസാരിച്ചു . കബീര്‍ അണിയാര സ്വാഗതവും എ സി മുഹമ്മദ്‌ നന്ദിയും പറഞ്ഞു