ലേഖനങ്ങളും പ്രസംഗങ്ങളുമല്ല.. ജീവിതമാണ് ഉസ്‌താദിന്‍െറ സന്ദേശം
റിയാദ്:സംഘടനകളും നേതാക്കളും നിറഞ്ഞു നില്‍ക്കുന്ന കേരളീയാന്തരീക്ഷത്തിലെ വേറിട്ട വ്യക്‌തിത്വമാണ് ശൈഖുനാ റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നും കേരളത്തിലെ ഏററവും വലിയ പണ്ഡിത പ്രസ്‌താനത്തിന്‍െറ നായകനായിരുന്നിട്ടും ലളിത ജീവിതവും ബസ് യാത്രയും ഇഷ്‌ടപ്പെട്ട ശൈഖുനാ ജാഡകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും സാധാരണക്കാരന്‍െറ ജീവിതം നയിക്കാനുമാണ് ഇഷ്‌ടപ്പെട്ടത്. വാക്കിലും പ്രവര്‍ത്തിയിലും ഏറനാടന്‍ മുസ്‌ലിമിന്‍െറ ശൈലിയായിരുന്നെങ്കിലും അദ്ദേഹം തന്‍െറ വിദ്യാര്‍ത്ഥികളോട് പങ്ക് വെച്ച ചിന്തകളും ആശയങ്ങളും ലോകചിന്തകനായി വിലയിരുത്തിയ ബെഗോവിച്ചിനെപ്പോലുളളവരുടെ കാഴ്‌ചപ്പാടുകള്‍ക്ക് തല്യമായിരുന്നുവെന്നും, ആഡംബരവും ധൂര്‍ത്തും ജീവതം പ്രയാസപൂര്‍ണമാക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ `എന്‍െറ ജീവിതമാണ് എന്‍െറ സന്ദേശം എന്നും, ലേഖനങ്ങളും പ്രസംഗങ്ങളുമല്ല` എന്ന് തീര്‍ത്തു പറയാന്‍ കഴിയുന്ന ലളിത ജീവിതമാണ് ശൈഖുനാ സ്വീകരിച്ചതെന്നും റിയാദ് ഇസ്‌ലാമിക് സെന്ററും, എസ് വൈ എസ്സും സംയുക്‌തമായി സംഘടിപ്പിച്ച അനുസ്‌മരണത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസതഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മൊയ്‌തീന്‍ കോയ പെരുമുഖം, വി കെ മുഹമ്മദ്‌് കണ്ണൂര്‍, അബ്ദുറഹ്‌മാന്‍ എ ആര്‍ സി കെ പി തുടങ്ങിയവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, അബൂബക്കര്‍ ബാഖവി മാരായമംഗലം, എന്‍ സി മുഹമ്മദ്‌് കണ്ണൂര്‍, സൈതലവി ഫൈസി, അലവിക്കുട്ടി ഒളവട്ടൂര്‍, ബഷീര്‍ ഫൈസി, റസാഖ് വളക്കൈ, സുബൈര്‍ ഹുദവി, ഇബ്രാഹീം സുബ്‌ഹാന്‍, മുഹമ്മദ്‌് ഹനീഫ മാസ്‌ററര്‍, ഹബീബുളള പട്ടാമ്പി, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, അബ്ബാസ് ഫൈസി, മുഹമ്മദ്‌് മഞ്ചേശ്വരം, അബൂബക്കര്‍ ദാരിമി പൂക്കോട്ടൂര്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.