ചെമ്പുലങ്ങാട് ഉസ്താദിന് കുവൈത്തില്‍ സ്വീകരണം

ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ ചെമ്പുല
ങ്ങാട്  ഉസ്താദിന് സുന്നി കൗണ്‍സില്‍ നേതാക്കളും പ്രവര്‍ത്ത
കരും  ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍
കുവൈത്ത് സിറ്റി: ജലാ ലിയ്യ സ്ഥാപ നങ്ങളുടെ ചെയര്‍മാനും പ്രമുഖ സൂഫി വര്യനുമായ ചെമ്പുലങ്ങാട് മുഹ മ്മദ്കുട്ടി മുസ്ലിയാര് ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തി ച്ചേര്‍ന്നു. കുവൈത്ത്‌ കേരള സുന്നി മുസ്ലിം കൗണ്‍സില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ അദേ ഹത്തിനു സ്വീകരണം നല്‍കി. സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, പ്രസിടണ്ട് അബ്ദുല്‍ സലാം മുസ്ലിയാര്‍, വൈ. പ്രസിടണ്ട് മുഹമ്മദലി ഫൈസി, സമീര്‍, മുഹമ്മദ്‌ ബാവ, അന്‍വര്‍ കവ്വായി, മുജീബ് റഹ്മാന്‍, മുഹമ്മദ്‌ ശരീര്‍, ഇസ്മായില്‍ ബെവിന്ജ തുടങ്ങിയവര്‍ സ്വീകരണത്തിനു നേത്രത്വം നല്‍കി.