മക്ക നഗരം ജന നിബി ഡം; ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഇന്ന്

ലൈവ് പ്രക്ഷേപണത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ 
വിശുദ്ധ കഅബയുടെ തൊട്ടടുത്തുള്ള തിരക്ക് 
ജിദ്ദ: ഹജ്ജ് കര്‍മത്തിന് ഒരാഴ്ച മാത്രം ബാക്കിനിലെ്ക്ക മക്ക നഗരം ജന നിബിഡമായി..കഴിഞ്ഞ ദിവസം വരെ പുണ്യഭൂമിയില്‍ 14 ലക്ഷത്തിലേറെ വിദേശ ഹാജിമാരാനെത്തിയത്. ലോകത്തിന്റെ എല്ലാ സ്ഥലത്തുനിന്നുമുള്ള ഹാജിമാരുടെ ഒഴുക്ക് തുടരുകയാണ്.
മക്കയും മദീനയും തിരക്കിന്റെ മൂര്‍ധന്യത്തിലാണ്. ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഇന്ന്  തിരിക്കും.ഹജ്ജിന്റെ തിരുകര്‍മങ്ങള്‍ ലോകമെങ്ങും സൗജന്യമായി എത്തിക്കാന്‍ സൗദി തീരുമാനിച്ചു. സുപ്രധാന കര്‍മം അരങ്ങേറുന്ന 25-ന് അറഫാ ദിവസം മുതല്‍ സൗദി ടെലിവിഷന്റെ വ്യത്യസ്ത ചാനലുകള്‍ മുഖേന സംപ്രേഷണം ചെയ്യും.
അറഫയിലെ സംഗമം, നമിറ പള്ളിയിലെ സുപ്രസിദ്ധമായ നിസ്‌കാരം, മുസ്തലിഫയിലേക്കുള്ള രാപ്രയാണം, മിനായിലേക്കുള്ള മടക്കം, മക്കയിലെ ഹറമില്‍ നടക്കുന്ന ബലിപെരുന്നാള്‍ നിസ്‌കാരം എന്നിവ ലോകോത്തര ബ്രോഡ്കാസ്റ്റിങ് സ്ഥാപനങ്ങള്‍, മറ്റ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ എന്നിവയ്ക്കും സൗജന്യമായി സൗദി വിതരണം ചെയ്യും.അറബ്‌സാറ്റ് അഞ്ച്, ഏഷ്യാസാറ്റ് അഞ്ച്, മെമോസ്, ഇന്റല്‍സാറ്റ് 60 എന്നിവയിലൂടെയും സംപ്രേഷണം ചെയ്യും.
ആരോഗ്യ മേഖലയില്‍ ഇതുവരെ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകര്‍ച്ചവ്യാധി തുടങ്ങിയവയില്‍നിന്ന് ഹജ്ജ് തീര്‍ത്തും മുക്തമാണ്. ഹജ്ജ് പ്രദേശങ്ങളിലെ പോളിക്ലിനിക്കുകള്‍, ആസ്പത്രികള്‍ എന്നിവ പ്രവര്‍ത്തിച്ചുതുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. വിവിധ ആസ്പത്രികളില്‍ കഴിയുന്ന രോഗികളെയും ഹജ്ജിന് എത്തി അസുഖബാധിതരായി കഴിയുന്നവരെയും നിര്‍ബന്ധമായും അറഫാ സംഗമത്തിന് കൊണ്ടുപോകുമെന്ന് മക്ക പ്രവിശ്യ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് സഫര്‍ അറിയിച്ചു. 
ഇതിനായി പ്രത്യേക വാഹനങ്ങളും ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, ഹജ്ജ് മോണോ ട്രെയിന്‍ വഴി യാത്രാ സംവിധാനം ഏര്‍പ്പെടുത്തുന്ന ഹാജിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. മിനായില്‍നിന്ന് അറഫായിലേക്ക് ഏഴുപാതകള്‍ ബസ്സുകള്‍ക്കും കാല്‍നടക്കാര്‍ക്ക് നാല്പാതകളും തുറന്നിടാനും തീരുമാനമായി.