ഹജ്ജ്: ഇന്ന് മൂന്ന് വിമാനം പകുതിയിലേറെപ്പേര്‍ യാത്രയായി ; അവസാനവിമാനം 20ന്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ശനിയാഴ്ച മൂന്ന് വിമാനങ്ങളിലായി 950 തീര്‍ഥാടകര്‍ പുറപ്പെടും. 9.20നുള്ള ആദ്യവിമാനത്തില്‍ 350 തീര്‍ഥാടകര്‍ പുറപ്പെടും. 12.20നുള്ള വിമാനത്തില്‍ 250ഉം 3.20നുള്ള വിമാനത്തില്‍ 350 പേരും പുറപ്പെടും.
വെള്ളിയാഴ്ച രാവിലെ 8.20ന് പുറപ്പെട്ട വിമാനത്തില്‍ 351 തീര്‍ഥാടകരാണ് പോയത്. 173 പുരുഷന്മാരും 178 സ്ത്രീകളും. കരിപ്പൂരില്‍നിന്ന് 15 ഹജ്ജ് സര്‍വീസുകള്‍ പൂര്‍ത്തിയായപ്പോള്‍ പകുതിയിലേറെ തീര്‍ഥാടകര്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. 4450 തീര്‍ഥാടകരാണ് ഇതിനകം യാത്രയായത്. 31 വിമാനങ്ങളാണ് ഹജ്ജ് സര്‍വീസിനുള്ളത്. അവസാനവിമാനം 20നാണ് പുറപ്പെടുക.