ഓസ്‌ഫോജ്‌ന കാളമ്പാടി ഉസ്‌താദ്‌ അനുസ്‌മരണം സംഘടിപ്പിച്ചു


അല്‍ ഐന്‍ :ഓസ്‌ഫോജ്‌ന   യു.എ.ഇ. കമ്മറ്റി  സംഘടിപ്പിച്ച സംസ്‌ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ അനുസ്‌മരണവും ദിക്‌ര്‍ ദുആ മജ്‌ലിസും ദുബൈ ദേരയില്‍ നടന്നു. പ്രസിഡന്റ്‌ വളവന്നൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ അബ്ദുല്‍കരീം ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മിദ്‌ലാജ്‌ റഹ്‌മാനി, ശൌകത്തലി ഹുദവി, അന്‍വറുള്ള ഹുദവി, ഹുസൈന്‍ ദാരിമി, മുഹമ്മദലി ഖാസിമി, അലവി കുട്ടി ഫൈസി മുതുവല്ലൂര്‍, എന്നിവര്‍ സംസാരിച്ചു .കെ.എം.കുട്ടി ഫൈസി സ്വാഗതവും അബ്ദുല്‍ ഹകീം ഫൈസി നന്ദിയും പറഞു.