കാസര്‍കോട്: ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി നവംബര്‍ മുതല്‍ ജനവരി വരെ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ആദര്‍ശ കാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആദര്‍ശ സമ്മേളനം നവമ്പര്‍ ഒന്നിന് വൈകിട്ട് നാലിന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ്‌യോഗം തീരുമാനിച്ചു. പരിപാടിയില്‍ സംസ്ഥാന ഇസ്തിഖാമ കമ്മിറ്റി ചെയര്‍മാന്‍ സലിം ഫൈസി ഇര്‍ഫാനി എല്‍.സി.ഡി. ക്ലിപ്പിങ് സഹിതം വിഷയം അവതരിപ്പിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലമ്പാടി. മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.