“മുന്നൊരുക്കം” ഇന്ന് വണ്ടൂര്‍ ഖാഇദേ മില്ലത്ത് സൌദത്തില്‍
മലപ്പുറം: ‘പോരിടങ്ങളില്‍ സാഭിമാനം’ എന്ന പ്രമേയത്തില്‍ എസ്.-കെ.എസ്.-എസ്.-എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ലീഡേഴ്സ് പാര്‍ലിമെന്റ് “മുന്നൊരുക്കം” ഇന്ന് 2.30ന് വണ്ടൂര്‍ ഖാഇദേ മില്ലത്ത് സൌദത്തില്‍ നടക്കും.
എടക്കര, നിലമ്പൂര്‍, കാളികാവ്, വണ്ടൂര്‍, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, മക്കരപറമ്പ്, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, മോങ്ങം, മലപ്പുറം എന്നീ മേഖലകളിലെ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ പങ്കെടുക്കും.
എസ്.-വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്‌ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, അയ്യൂബ് കൂളിമാട്, റഫീഖ് അഹമ്മദ് തിരൂര്‍ നിയന്ത്രിക്കും.