24 മദ്‌റസകള്ക്ക് സമസ്ത അംഗീകാരം നല്കി

ഇതോടെ സമസ്ത മദ്‌റസകളുടെ എണ്ണം 9206 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദ് സ്വാദിഖ്അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. മുണ്ടൂര്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ, അറസിന മക്കി ഖലന്തര്‍ ശാഹ് യതീംഖാന മദ്‌റസ, സല്‍മറ മഅ്ദനുല്‍ഉലൂം മദ്‌റസ, സജീപനടു-ബയിലഗുത്തു നൂറുല്‍ഹുദാ മദ്‌റസ, ബോളിയാര്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ, കടപ്പള്ള ലിറ്റില്‍ സ്റ്റാര്‍ ഇന്ത്യന്‍ സ്‌കൂള്‍ മദ്‌റസ (ദക്ഷിണകന്നഡ)
, മജിര്‍പ്പള്ള ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസ, കടവത്ത് കുഞ്ഞിപ്പ ഹാജി മെമ്മോറിയല്‍ മദ്‌റസ, ഇടിയടുക്ക കണ്ടിജെ മമ്മിഞ്ഞിഹാജി മെമ്മോറിയല്‍ മദ്‌റസ, സാന്ത്യാടി മിസ്ബാഹുല്‍ ഹുദാ മദ്‌റസ (കാസര്‍ഗോഡ്), കീരിയോട് മദ്‌റസത്തുല്‍ മദനിയ്യ(കണ്ണൂര്‍), മുട്ടുനട ശംസുല്‍ഹുദാ മദ്‌റസ (കോഴിക്കോട്), വടക്കുംപാടം മിസ്ബാഹുല്‍ ഉലൂം മദ്‌റസ, തടപ്പറമ്പ് കളരി മിസ്ബാഹുല്‍ ഹുദാ മദ്‌റസ, കുരുന്തിപൊയില്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, നീറ്റിങ്ങര ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസ, കാര്‍ത്തല മര്‍കസ് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ (മലപ്പുറം), കണ്ണിയ്യിംക്കാട്ട്പറമ്പില്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, ഗാന്ധിനഗര്‍ ഹസനാത്തുല്‍ ജാരിയ മദ്‌റസ, ചെട്ടിയാര്‍കാട് അല്‍മദ്‌റസത്തുനൂരിയ്യ, എം.എച്ച്.എസ്.റോഡ്-ചിരട്ടപള്ളി നൂറുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), കുട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (ആലപ്പുഴ), ചങ്ങന്‍കുളങ്ങര ദാറുല്‍അമാന്‍ മദ്‌റസ (കൊല്ലം), വെട്ടുറോഡ്-കണിയാപുരം മുഹ്‌യദ്ദീന്‍ മദ്‌റസ (തിരുവനന്തപുരം) എന്നീ 24 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9206 ആയി ഉയര്‍ന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.ഖാസിം മുസ്‌ലിയാര്‍ കുമ്പള, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.