പെരുന്നാള്‍ അവധി: സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം-എസ്.ക.എസ്.എസ്.എഫ്

മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒരേയൊരു ദിവസം മാത്രം അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.ക.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി. ശനിയാഴ്ചയിലെ നിയന്ത്രിത അവധിയിലൂടെ മുഖം രക്ഷിക്കാമെന്നത് വ്യാമോഹമാണ്. സാമൂഹ്യനീതി പുലരണമെങ്കില്‍ മറ്റ് സമുദായങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ മുസ്‌ലിം സമുദായത്തിനും ആഘോഷ വേളകളില്‍ അവധി ലഭിക്കണം. മുസ്‌ലിം ജീവനക്കാര്‍ക്കു മാത്രം ശമ്പളം വിതരണമെന്ന ധനമന്ത്രിയുടെ പ്രസ്താവനയും മറ്റൊരു തട്ടിപ്പാണ്. മറ്റ് ആഘോഷങ്ങള്‍ക്ക് നല്‍കുന്നത് പോലെ തുല്യമായ പരിഗണന ലഭിക്കാന്‍ മുറവിളി കൂട്ടേണ്ട ഗതികേടാണ് സമുദായത്തിന് ഇപ്പോഴുമുള്ളതെന്നും ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. 
ആശിഖ് കുഴിപ്പുറം അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍, പി.എം. റഫീഖ് അഹ്മദ്, ശമീര്‍ ഫൈസി ഒടമല, ജാഫര്‍ ഫൈസി പഴമള്ളൂര്‍, സഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ പട്ടര്‍കുളം, ശിഹാബ് കുഴിഞ്ഞോളം, റവാസ് ആട്ടീരി, ഖയ്യൂം കടമ്പോട്, ജലീല്‍ ഫൈസി അരിമ്പ്ര പ്രസംഗിച്ചു.