മനാമ: സമസ്ത കേരള സുന്നീ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക ക്ലബ്ബില്‍ വെച്ച് ഈ വര്‍ഷം ഹജ്ജിന്നായി യാത്ര തിരിക്കുന്ന ഹജ്ജാജികള്‍ക്ക് യാത്രയയപ്പ് നല്‍കി. സൈതലവി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ അലവിക്കുട്ടി ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
ഹജ്ജിന്റെ അന്തസത്ത നിലനിര്‍ത്താനുംഐക്യത്തില്‍ ഊന്നി പരസ്പര വിട്ടുവീഴ്ചയിലൂടെ സംതൃപ്തമായ ഹജ്ജ് നിര്‍വഹിച്ച് പാപ പങ്കിലമായ മനസ്സ്സംസ്‌കരിച്ചെടുക്കാന്‍ പരിശ്രമിക്കണമെന്നും അതിലൂടെ പാപമുക്തിനേടി പാരത്രിക വിജയം നേടാന്‍ നമുക്ക് കഴിയണമെന്നും ഉണര്‍ത്തി. യോഗത്തില്‍ എസ്.എം. അബ്ദുല്‍ വാഹിദ് സ്വഗതവും കുന്നോത്ത് കുഞ്ഞബ്ദുളള ഹാജി ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്നു കൊണ്ട് ടി. അന്തുമാന്‍(കെ.എം.സി.സി), കാവന്നൂര്‍ മുഹമ്മദ് മൗലവി, അബ്ദു റസാഖ് നദ്‌വി, അബ്ദുല്‍ ജലീല്‍ അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.
രോഗ ബാധിതനായ ഫൈസല്‍ അത്തോളിക്കുള്ള സഹായ വിതരണം സലീം ഫൈസിയില്‍ നിന്നും ഇബ്രഹിം മൗലവിസ്വീകരിച്ചു. അമീര്‍മാരായ ഉമറുല്‍ ഫാറൂഖ് ഹുദവി, ഹംസ അന്‍വരി മോളൂര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. യോഗത്തില്‍ വി.കെ.കെ. കുഞ്ഞഹമദ് ഹാജി, അബ്ദു റഹ്മാന്‍ ഹാജി, ഷറഫുദ്ദീന്‍, ഹാഷിം, ലത്തീഫ് പൂളപൊയില്‍, ഇബ്രഹിം മൗലവി, പി.പി. ബഷീര്‍, മുഹമ്മദലി, തുടങ്ങിയവര്‍ സംബന്ധിച്ചു, മുസ്തഫ കളത്തില്‍ നന്ദി പ്രകാശിപ്പിച്ചു.