അറഫാ ദിനത്തില്‍ വിശ്വാസികള്‍ നോമ്പനുഷ്‌ഠിക്കുക: ബഹ്‌റൈന്‍ സമസ്‌ത


മനാമ: ബലിപെരുന്നാളിലെ മുഖ്യ ആരാധനയായ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നാളെ(വ്യാഴം)നടക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും മക്കയിലെത്തിച്ചേര്‍ന്ന ഹാജിമാരെല്ലാം സമ്മേളിക്കുന്ന ശ്രദ്ധേയമായ ചടങ്ങാണ്‌ അറഫാ സംഗമം. ഇതാണ്‌ മുസ്ലിം ലോകം അറഫാ ദിനമായി ആചരിക്കുന്നത്‌.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പ്രതിനിധികളായി അവിടെ സംഗമിക്കുന്ന ഹാജിമാരോടുള്ള ഐക്യദാര്‍ഢ്യമായി അന്നേദിവസം നോമ്പനുഷ്‌ഠിക്കാന്‍ തിരുനബി(സ)അരുളിയിട്ടുണ്ട്‌. കൂടാതെ അതിന്റെ മഹത്വവും പുണ്ണ്യവും വിശദീകരിക്കുന്ന നിരവധി ഹദീസുകളുമുണ്ട്‌.
ആയതിനാല്‍ ഗള്‍ഫ്‌ നാടുകള്‍ക്കൊപ്പം നാട്ടിലും അറഫാദിനം(ദുല്‍ഹിജ്ജ 9) നാളെ(വ്യാഴം) യാകയാല്‍ അന്നേദിവസം ഓരോ വിശ്വാസിയും സ്വയം നോമ്പെടുക്കാനും മറ്റുള്ളവരോടക്കാര്യം ഉണര്‍ത്താനും കൂടുതല്‍ സല്‍കര്‍മ്മങ്ങളനുഷ്‌ഠിച്ച്‌ ജീവിതം ചിട്ടപ്പെടുത്താനും നാഥനോടടുക്കാനും തയ്യാറാവണമെന്ന്‌ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു