ഓസ്‌ഫോജ്‌ന കാളമ്പാടി ഉസ്‌താദ്‌ അനുസ്‌മരണവും പ്രാര്‍ഥനാ സദസ്സും വെള്ളിയാഴ്‌ച്ച


അല്‍ഐന്‍ : ജാമിഅ നൂരിയ്യ അറബിയ്യ പൂര്‍വ്വ വിദ്ദ്യാ ര്‍ത്ഥിസംഘടനയായ ``ഓസ്‌ഫോജ്‌ന'' യു.എ.ഇ. കമ്മറ്റി സംഘടിപ്പിക്കുന്ന റഈസുല്‍ ഉലമാ കാളമ്പാടി മുഹ മ്മദ്‌ മുസ്ലിയാര്‍ അനുസ്‌മരണവും പ്രാര്‍ത്ഥനാ മജ്‌ലി സും പന്ത്രണ്ടിനു വെള്ളിയാഴ്‌ച്ച ദുബൈ ദേരാ വുഹൈദയില്‍ നടക്കും.വിവിധ സംസ്ഥാനങളിലെ സെന്റര്‍ പ്രതിനിധികളും മറ്റുസംഘടനാ ഭാരവാഹികളും പരിപാടിയില്‍ സംബന്ധിക്കണമെന്ന്‌ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9.30നു.പ്രവര്‍ത്തക സമിതിയും ജുമുഅക്കു ശേഷം അനുസ്‌മരണ പരിപാടിയുമായിരിക്കും. കൂടുതല്‍ വിവരങള്‍ക്ക്‌ ബന്ധപ്പെടുക 0503513063, 0557985811 ,0557848515