നാട്ടിക വി. മൂസ മുസ്‌ലിയാര്‍ അനുപമ വ്യക്തിത്വത്തിന് ഉടമ -സമദാനി
പെരിന്തല്‍മണ്ണ:ആദര്‍ശ പ്രചാരണരംഗത്ത് നിറഞ്ഞു നില്‍ക്കുകയും ത്യാഗപൂര്‍ണ ജീവിതം നയിക്കുകയും ചെയ്ത നാട്ടിക മൂസ മുസ്‌ലിയാര്‍ അനുപമ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് എം.പി. അബ്ദു സ്സമദ് സമദാനി എം.എല്‍.എ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി നടത്തിയ അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് ഒ.എം.എസ്. തങ്ങള്‍ അധ്യക്ഷത വഹിച്ചു.നാസര്‍ ഫൈസി കൂടത്തായി, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാന്‍ താമരത്ത്, സി. ഹംസ, പുത്തനഴി മൊയ്തീന്‍ ഫൈസി, ഡോ. ഫൈസല്‍ ഹുദവി, പി.എം. റഫീഖ് അഹമ്മദ്, ശമീര്‍ ഫൈസി ഒടമല, കെ.കെ.സി.എം. തങ്ങള്‍ വഴിപ്പാറ, മുഹമ്മദ് കോയ തങ്ങള്‍, പി.ടി. അലി മുസ്‌ലിയാര്‍, എം.ടി. അബൂബക്കര്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു.