നാട്ടിക മൂസ മുസ്ലിയാര്: പുതുതലമുറയുടെ പുതുവായന: അനുസ്മരണ സെമിനാര് ഇന്ന്‌ പെരിന്തല്‍മണ്ണയില്‍

മലപ്പുറം: ജീവിതം സുന്നി പ്രസ്ഥാനത്തിനും സമുദായ രാഷ്ട്രീയത്തിനും വേണ്ടി സമര്‍പ്പിച്ച നാട്ടിക വി. മൂസ മുസ്‌ലിയാരുടെ നിഷ്‌കാമ ജീവിതം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി എസ്.കെ. എസ്.എസ്.എഫ് ഇന്ന്‌ (12.10.12) പെരിന്തല്‍മണ്ണയില്‍ അനുസ്മരണ സെമിനാര്‍ സംഘടിപ്പിക്കും. വൈകുന്നേരെ നാല് മണിക്ക് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, സി. ഹംസ, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, ഉസ്മാന്‍ താമരത്ത് പങ്കെടുക്കും.