കക്കാട്:ബലിപെരുന്നാള്‍ സുദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് കക്കാട് ശാഖ കമ്മിറ്റി ഇശല്നിലാവും ഖവാലിയും നടത്തി.കക്കാട് ജി.എം.യു.പി സ്കൂളില്‍ വെച്ചു നടന്ന ചടങ്ങ് എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് അബ്ദു റഹ്മാന് ജിഫ്രി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.ഒ.അബ്ദു റഹീം മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി.പി.അഹമ്മദ് ഫൈസി കക്കാട് മുഖ്യപ്രഭാഷണം നടത്തി.സമസ്ത പൊതുപരീക്ഷ റാങ്ക് ജേതാക്കളായ മിഫ്താഹുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മഹല്ല് പ്രസിഡന്റ് ഇ.വി.അബ്ദു റഹ്മാന് കുട്ടി ഹാജി ഉപഹാരം നല്കി. ഇഖ്ബാല്‍ കല്ലുങ്ങള്‍(മുസ്ലിംലീഗ്),കെ.എം.മൊയ്തീന്(ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍),കെ.കെ.മന്‍സൂര്‍(പഞ്ചായത്ത് മെമ്പര്‍),വടക്കന്‍ റഷീദ്(കോണ്‍ഗ്രസ്),അബ്ദുല്‍ ഗഫൂര്‍.കെ.എം(സി.പി.എം),അബ്ദുല്‍ കരീം തടത്തില്‍(ഐ.എന്‍.എല്‍),അബ്ദു റഹീം.കെ(പി.ഡി.പി) ആശംസകളര്‍പ്പിച്ചു.സാദിഖ്.ഒ സ്വാഗതവും മന്‍സൂര്‍.ഒ നന്ദിയും പറഞ്ഞു.