പറവണ്ണ: കാലത്തിന്റെ മുമ്പേ സഞ്ചരിച്ച പണ്ഡിതന്‍

തിരൂര്‍: പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായ പറവണ്ണ കെ.പി. മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ കാലത്തിന്റെ മുമ്പേ സഞ്ചരിച്ച പണ്ഡിതനായിരുന്നുവെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പറവണ്ണ ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആദ്യമായി വനിതകള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചതും പാഠപുസ്തകമെന്ന നവീന ആശയം കൈകാര്യം ചെയ്തും സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ പ്രസിഡണ്ട് സ്ഥാനം വഹിച്ചതും, മദ്രസകള്‍ തുടക്കം കുറിച്ചപ്പോള്‍ തന്നെ സ്വന്തം പ്രദേശത്ത് രാജ്യത്തെ രണ്ടാമത്തേത് എന്ന അംഗീകാരം നേടിയ ബനാത്ത് മദ്രസയും ദര്‍സ് രംഗത്ത് ശ്രദ്ധ യൂന്നിയതിന്റെ തെളിവായി മദ്രസത്തുനൂരിയ എന്ന പേരില്‍ ദര്‍സ് ഹാള്‍ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തന മികവായിരുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു.മഹനായ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ച അദ്ദേഹം സമസ്തയുടെ സംസ്ഥാപനത്തിലും വാദപ്രതിവാദങ്ങളളിലും അല്‍ബയാല്‍ ഹോലെയുള്ള പ്രസിദ്ധീകരണങ്ങളിലും മാതൃകശൈലി സ്വീകരിച്ചു. സമസ്ത നേതാക്കളായിരുന്ന ബാഫഖീതങ്ങളും കണ്ണിയത്തും ശംഷുല്‍ ഉലമയും പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും, അബ്ദുല്‍ബാരി തങ്ങള്‍ തുടങ്ങിയ മഹത്തുകളുമായി സംഘടന രംഗങ്ങളില്‍ സമാകാലികനും ചാപനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, എം.എം. ബഷീര്‍ മുസ്‌ലിയാര്‍, കെ,കെ. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ക്ക് ഇദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാനും കഴിഞ്ഞുവെന്നതും ഇദ്ദേഹത്തിന്റെ മഹത്വം അറിയിക്കുന്നു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഉദ്ഘാടനം ചെയ്തു. കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി.പി. മുഹമ്മദ് ഫൈസി, എ മരക്കാര്‍ ഫൈസിയും പി.എ. സാദിഖ് ഫൈസി താനൂര്‍, എ.എസ്.കെ. തങ്ങള്‍, അടിമാലി മുഹമ്മദ് ഫൈസി, ഷഹീര്‍ അന്‍വരി പുറങ്ങ്, കെ.പി. ബഷീര്‍, സിദ്ധീഖ് റഹ്മാനി കാവുംപുറം, കെ.പി.എ. ഗഫാര്‍ മൗലവി, കെ.സി നൗഫല്‍, കെ.പി. സലാം മൗലവി പ്രസംഗിച്ചു. പി.എം. റഫീഖ് അഹമ്മദ് സ്വാഗതവും, ഇ. സാജിദ് നന്ദിയും പറഞ്ഞു.