കാളമ്പാടി ഉസ്താദ് അനുസ്മരണവും, ദുആമജ്‌ലിസും ഇന്ന് ചേളാരി സമസ്താലയത്തില്‍


ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അദ്ധ്യക്ഷനായിരുന്ന മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും, ദുആമജ്‌ലിസുംഇന്ന് 18-10-2012 വ്യാഴം 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടത്തുവാന്‍ എസ്.കെ.ഐ.എം.വി.ബോര്‍ഡ് തീരുമാനിച്ചു. പാണക്കാട് ഹൈദര്‍അലി ശിഹാബ്തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഫ്രൊ. കെ.ആലിക്കുട്ടി മുസ്‌ലി യാര്‍, എം.കെ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതരും, സാദാത്തുക്കളും സംബന്ധിക്കും.
പരിപാടിയില്‍ എത്തിച്ചേരുവാന്‍ മുഴുവന്‍ പ്രസ്താന ബന്ധുക്കളോടും എസ്.കെ.ഐ.എം.വി. ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അറിയിച്ചു.