കുവൈത്ത് സുന്നി കൗണ്‍സില്‍ ദുആ സമ്മേളനം സമാപിച്ചു

സുന്നി കൗണ്‍സില്‍ സംഘടിപ്പിച്ച മര്‍ഹൂം റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ അനുസ്മരണ ദുആ സമ്മേളനത്തില്‍ ചെമ്പുലങ്ങാട് ഉസ്താദ്‌ പ്രാര്‍ഥനക്ക് നേത്രത്വം നല്‍കുന്നു
കുവൈത്ത് സിറ്റി: മനുഷ്യന്‍ ഉയര്‍ന്നാല്‍ മലക്കുകളേക്കാളും ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ കഴിയുമെന്നും എന്നാല്‍ മനുഷ്യന്‍ അധ:പതിച്ചാല്‍ മ്ര്ഗത്തെക്കാള്‍ താഴ്ന്ന സ്ഥാനമാവും അവന് ലഭിക്കുകയെന്നും ചെമ്പുലങ്ങാട് ഉസ്താദ്‌ പറഞ്ഞു. സുന്നി കൗണ്‍സില്‍ സംഘടിപ്പിച്ച മര്‍ഹൂം റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ അനുസ്മരണ ദുആ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാളമ്പാടി ഉസ്താദിന്റെ ലളിത ജീവിതം ദുനിയാവിനോട് അദ്ദേഹം നല്‍കിയ പരിത്യാഗമാണ് നമുക്ക് കാണിച്ച് തരുന്നതെന്ന് കാളമ്പാടി ഉസ്താദ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ച ഹംസ ബാഖവി പ്രസ്താവിച്ചു. അബ്ബാസിയ്യ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു. ആബിദ് അല്‍ഖാസിമി, അബ്ദുല്‍ സലാം ഉസ്താദ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അധികരിച്ച് സംസാരിച്ചു. ശേഷം കാളമ്പാടി ഉസ്താദിന്റെ പേരില്‍ തഹ്ലീലും ദുആ സദസ്സും നടന്നു. ദുആക്ക് ചെമ്പുലങ്ങാട് ഉസ്താദ് നേത്രത്വം നല്‍കി.ശരഫുധീന്‍ കണ്ണെത്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, നസീര്‍ ഖാന്‍, ബഷീര്‍ ബാത്ത, അബ്ദുല്‍ സലാം സാഹിബ്, മുസമ്മില്‍ മാലിക് ‍ എന്നിവര്‍ ആശംസകള്‍ അര്പിച്ചു. പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും ഇസ്മായില്‍ ഹുദവി നന്ദിയും പറഞ്ഞു.