
രാവിലെ 9.30ന് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദിഖ് ഫൈസി വെണ്മണലിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. എം.എ.ഖാസിം മുസ്ലിയാര് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. 'കേരളീയ മതരംഗത്തെ നൂറുവര്‍ഷം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കെ.പി.പി. തങ്ങള്‍, ലത്വീഫ് പന്നിയൂര്‍, എസ്.കെ.പി.അബ്ദുള്‍ഖാദര്‍ ഹാജി, സിറാജുദ്ദീന് ദാരിമി, കെ.സി.മൊയ്തു മൗലവി, സഫാന്‍ കോയതങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.