ബഹ്‌റൈന്‍ മുസ്‌ലിം കോഓര്‍ഡിനേഷന്‍ പൊതുസമ്മേളനം ഇന്ന്; വിപുലമായ വാഹന സൌകര്യം ഏര്‍പ്പെടുത്തി

മനാമ: പ്രവാചകന്‍ മുഹമ്മ്‌ നബി(സ)യുടെ ജീവിതത്തെയും ചരിത്രത്തെയും വികലമായി ചിത്രീകരിച്ചു പുറത്തിറങ്ങിയ ഫിലിമിന്റെ പക്ഷാതലത്തില്‍ "മുഹമ്മ്‌ നബി; ജീവിതവും ദര്‍ശനവും" എന്ന വിഷയത്തില്‍ ബഹ്‌റൈനിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്‌മയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി -ഓഫ്‌ മുസ്‌ലിം അസോസിയേഷന്‍സിന്‍െറ (സി.സി.എം.എ) നേതൃത്വത്തില്‍ നടക്കുന്ന പൊതുസമേമളനം ഇന്ന്‌ രാത്രി 7.30ന്‌ ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും. പരിപാടി ബഹ്‌റൈന്‍ പാര്‍ലമെന്‍റ്‌ അധ്യക്ഷന്‍ ഖലീഫ ബിന്‍ അഹ്മദ്‌ അല്‍ ദഹ്‌റാനി ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ ഇസ്‌ഹാഖ്‌ റാഷിദ്‌ അല്‍ കൂഹ്‌ജി, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ്‌ പി.വി.രാധാകൃഷ്‌ണപിള്ള, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലി.കെ.ഹസന്‍, ബഹ്‌റൈന്‍ മാര്‍തോമാ ചര്‍ച്ച്‌ വികാരി റവ.റെഞ്ചി വര്‍ഗീസ്‌ മല്ലപ്പള്ളി, സെന്‍റ്‌ മേരീസ്‌ കത്തീഡ്രല്‍ വികാരി ഫാ.ജേക്കബ്‌ കോശി, സ്വാമി ഉദാരകീര്‍ത്തി നിത്യചൈതന്യ (ഇസ്‌കോണ്‍), അലവികുട്ടി ഹുദവി (സമസ്‌ത കേരള സുന്നി ജമാഅത്ത്‌), മുഹമ്മദ്‌ അരിപ്ര (ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍), റഫീഖ്‌ സുല്ലമി (അല്‍ അന്‍സാര്‍ സെന്‍റര്‍), സഈദ്‌ റമദാന്‍ നദ്‌വി (കെ.ഐ.ജി), -കുട്ടൂ-സ -മു-ണ്ടേ-രി (കെ.എം.സി.സി) തുടങ്ങിയവര്‍ വിഷയത്തെ അധികരിച്ച്‌ സംസാരിക്കും.
ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്തയെ  പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന അലവി കുട്ടി ഹുദവി കഴിന്‍ഞ്ഞ ദിവസം ബഹരൈനിലെത്തിയതായി മനാമ സമസ്തലയത്തില്‍  നിന്നറിയിച്ചു.
പൊതുസമ്മേളനത്തിലേക്ക്‌ വിപുലമായ വാഹനസൌകര്യം ഏര്‍പ്പെ ടുത്തിയിട്ടുണ്ട്‌. .. 
വാഹനങ്ങള്‍ പുറപ്പെടുന്ന കേന്ദ്രങ്ങള്‍ ചുവടെ 
മനാമ ബാബുല്‍ ബഹ്‌റൈന്‍ (331 46 013 ), നഈം (338 89 423), മനാമ ഫാറൂഖ്‌ മസ്‌ജിദ്‌ (343 03 994), ആന്തലൂസ്‌ ഗാര്‍ഡന്‍ (39474715), അദ്‌ലിയ (33240212), ഹൂറ പഴയ ബറ്റല്‍കോ ബസ്‌ സ്‌റ്റോപ്‌ (394 75 363), ഉമ്മുല്‍ ഹസം കിംസ്‌ ഹോസ്‌പിറ്റല്‍ (33990264), ഹമദ്‌ ഠൌണ്‍ അല്‍ അഹ്‌ലി ബാങ്ക്‌ (33752375), ബുധയ്യ (33125248), ഈസ്‌റ്റ്‌ റിഫ ചാര്‍ട്ടേര്‍ഡ്‌ ബാങ്ക്‌ (344 33 215), മാമീര്‍ ജീവ മാര്‍ക്കറ്റ്‌ (398 04 199), മുഹര്‍റഖ്‌ അല്‍ മുന്‍തസ മാര്‍ക്കറ്റ്‌ (340 88 266), കാസിനോ ഗാര്‍ഡന്‍ (339 09 523), അറാദ്‌ അല്‍ മുന്‍തസ മാര്‍ക്കറ്റ്‌ (331 12 548), ഹിദ്ദ്‌ നാഷണല്‍ ബാങ്ക്‌ (331 12 548), സല്‍മാബാദ്‌ നെസ്‌റ്റോ സൂപ്പര്‍ മാര്‍ക്കറ്റ്‌ (333 49 499).
കൂടു-തല്‍ -വി-വ-രങ്ങള്‍ക്ക്‌ 36710698, 33498116 എന്നീ നമ്പറുകളിലോ രരാമയവ@ഴാമശഹ.രീാ എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്‌.