പ്രിയ നായകന്‍റെ വേര്‍പാടില്‍ ഹൃദയ നൊമ്പരങ്ങളുമായി ജിദ്ദയില്‍ അവര്‍ ഒത്തു കൂടി..

 ജിദ്ദ:പ്രിയ നായകന്‍റെ വേര്‍പാടില്‍ ഹൃദയ നൊമ്പരങ്ങളുമായി, സ്നേഹാദരങ്ങള്‍ ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ഥനകളുമായി സമര്‍പ്പിച്ച് ഇസ്ലാമിക് സെന്ററില്‍ ഒത്തു കൂടിയ വന്‍ ജനാവലി ഒരാത്മീയ സംഗമംതീര്‍ത്തു. ഇത് രാജാധി രാജനായ റബ്ബ് അവന്റെ അടിമകളില്‍ അത്യപൂര്‍വ്വം മഹാന്മാരായ ഇഷ്ട ദാസന്മാര്‍ക്ക് കനിഞ്ഞരുളുന്ന മഹാ സൌഭാഗ്യം..
 പുണ്യ സമസ്തയുടെ പതാക നെഞ്ചോട്‌ ചേര്‍ത്തു ദീനീ വൈജ്ഞാനിക രംഗത്ത്‌ അന്ത്യ നിനിഷങ്ങള്‍ വരെ നിറഞ്ഞു നിന്ന റഈസുല്‍ ഉലമ ശൈഖുനാ കാളമ്പാടി ഉസ്താദിനെ അനുസ്മരിച്ചു കൊണ്ട് ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ജിദ്ദാ എസ് വൈ എസ്, ഖാഫില ജിദ്ദ പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ സദസില്‍ ശൈഖുനായുടെ പേരില്‍ മൂന്നു ഖതം ഏതാനും സമയത്തിനകം പാരായണം ചെയ്ത ശേഷമാണ് ദിക്ര്‍ ദുആ അനുസ്മരണ പരിപാടികളിലേക്ക് പ്രവേശിച്ചത്, അലി ഫൈസി മാനന്തേരി പ്രാര്‍ഥനക്ക് നേത്രത്വം നല്‍കി. ടി.എച് ദാരിമി ഉസ്താദ് അധ്യക്ഷത വഹിച്ച സമ്മേളനം ജിദ്ദാ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബു ബക്കര്‍ ദാരിമി താമരശ്ശേരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതമാശംസിച്ചു. 
ജിദ്ദയിലെ ഹുദവി കൂട്ടായ്മ "ഹാദിയ" ക്കു വേണ്ടി അബ്ദുല്‍ ബാരി ഹുദവി, ഖാഫില ജിദ്ദയെ പ്രതിനിധീകരിച്ച് ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . കെ.എം.സി.സി ചെയര്‍മാന്‍ പഴേരി കുഞ്ഞി മുഹമ്മദ്‌ സാഹിബ്‌ , ജാഫര്‍ വാഫി, അബുബകര്‍ ദാരിമി ആലംപാടി, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, മജീദ്‌ പുകയൂര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. നൌഷാദ് അന്‍ വരി നന്ദി പ്രകാശിപ്പിച്ചു.