എസ് വൈ എസ് കമ്പളക്കാട് മേഖലാ കമ്മിറ്റി നേതൃക്യാമ്പ്

മുളപറമ്പത്ത്: എസ് വൈ എസിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി കമ്പളക്കാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃക്യാമ്പ് മുളപറമ്പത്ത് മുഹാജിരിയ്യാ മദ്‌റസയില്‍ നടന്നു. ശംസുദ്ദീന്‍ റഹ്മാനി ക്യാമ്പ് അമീറായിരുന്നു. മേഖലാ പ്രസിഡണ്ട് എ കെ സുലൈമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. വാഴയില്‍ പോക്കര്‍ ഹാജി സ്വാഗതം പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി പി ഹാരിസ് ബാഖവി, പി സുബൈര്‍, എസ് മുഹമ്മദ് ദാരിമി, മുഹമ്മദ്കുട്ടി ഹസനി, കാവുങ്ങള്‍ മൊയ്തുട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്യാമ്പില്‍ ജില്ലാ എസ് വൈ എസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ബാരി ദാരിമി ക്ലാസ്സെടുത്തു. സകരിയ്യാ വാഫി നന്ദി പറഞ്ഞു.