ന്യൂഡല്‍ഹി: ശനിയാഴ്ച ഈദുല്‍ അസ്ഹാ ആഘോഷിക്കുന്ന രാജ്യത്തെ വിശ്വാസികള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എന്നിവര്‍ പെരുന്നാള്‍ ആശംസ നേര്‍ന്നു.
ത്യാഗത്തിന്റെയും ഉന്നത മൂല്യങ്ങളുടെയും വിശ്വസ്തതയുടെയും മാപ്പിന്റെയും സമ്മേളന വേളയാണ് ഈദുല്‍ അസ്ഹ. രാജ്യത്തിന്റെ വിശാല താല്‍പര്യത്തിനായി വ്യക്തിതാല്‍പര്യങ്ങല്‍ ബലി കഴിക്കാന്‍ ഈ വേള പ്രചോദനമാവട്ടെ – രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആശംസാ സന്ദേശത്തില്‍ പറയുന്നു. മാനുഷിക മൂല്യങ്ങളുടെയും പരസ്പര വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും വേളയാണ് പെരുന്നാള്‍ എന്ന് ഹാമിദ് അന്‍സാരി പറഞ്ഞു.
ഈദുല്‍ അസ്ഹാ രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന ദിനമാകട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കൊപ്പം കേരളത്തിലും ഈദുല്‍ അസ്ഹാ വെള്ളിയാഴ്ചയായിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ശനിയാഴ്ചയാണ്.